തുരങ്കത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ 13 കാരിയെ കയറിപ്പിടിച്ച യുവാക്കള്‍ റിമാന്‍ഡില്‍
Apr 23, 2013, 12:03 IST
കാസര്‍കോട്: തുരങ്കത്തിലൂടെ ട്രെയിന്‍ പോകുമ്പോള്‍ 13 കാരിയെ കയറിപ്പിടിച്ച യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ ദിവസം കളനാട് തുരങ്കത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ രണ്ടു യുവാക്കള്‍ കടന്നു പിടിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ കോഴിക്കോട് ബേപ്പൂരിനടുത്ത് മാറാട്ടെ മുരുകേഷ് (27), സജിലേഷ് (24) എന്നിവരെയാണ് കാസര്‍കോട് റെയില്‍വെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തിരുവനന്തപുരത്തു നിന്നുള്ള കുടുംബം. അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് എസ്. മൂന്ന് കംപാര്‍ട്ട്‌മെന്റില്‍ ഒന്നിച്ചിരുന്ന് യാത്ര ചെയ്തത്.
ഇവരുടെ സീറ്റിനടുത്താണ് യുവാക്കള്‍ ഇരുന്നത്. ട്രെയിന്‍ തുരങ്കത്തിലൂടെ കടന്നു പോകുമ്പോള്‍ മുരുകേഷും സജിലേഷും ഇരുട്ടില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ മറ്റു യാത്രക്കാര്‍ യുവാക്കളെ പിടികൂടികൂടുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വെ പോലീസും ടി.ടി.ഇ.യും ചേര്‍ന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെത്തിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അന്വേഷണം കാസര്‍കോട് റെയില്‍വെ എസ്.ഐ. കെ. സുകുമാരന് കൈമാറി.
ട്രെയിനില്‍ ലൈറ്റ് ഇല്ലെങ്കില്‍ തുരങ്കത്തിലൂടെ കടന്ന് പോകുമ്പോള്‍ കൂരിരുട്ടാണ്. ഇതി മുതലാക്കിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി പെണ്‍കുട്ടിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് എസ്.ഐ. തിരുവനന്തപുരത്തേക്ക് പോകും.
Keywords: Rape, Court, Youth, Girl, Train, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തിരുവനന്തപുരത്തു നിന്നുള്ള കുടുംബം. അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് എസ്. മൂന്ന് കംപാര്‍ട്ട്‌മെന്റില്‍ ഒന്നിച്ചിരുന്ന് യാത്ര ചെയ്തത്.
![]() |
Murukesh |
![]() |
Sajilesh |