city-gold-ad-for-blogger
Aster MIMS 10/10/2023

ഷൂവില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട്ടെ യുവാക്കള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍

ചെന്നൈ: (www.kasaragodvartha.com 05.02.2020) ഷൂവില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട്ടെ യുവാക്കള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളായ അഹ് മദ് സലീഖ് (22), ശ്രീജിത്ത് (23) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും ഏകദേശം 28 ലക്ഷം രൂപ വിലമതിക്കുന്ന 1.06 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

ഷൂവില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; കാസര്‍കോട്ടെ യുവാക്കള്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍

തിരുവനന്തപുരത്തുനിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രികരായിരുന്നു ഇരുവരും. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍  കുഴമ്പ് പരുവത്തിലാക്കിയ സ്വര്‍ണം ഷൂവില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഹ് മദ് സലീഖില്‍ നിന്നു രണ്ടും ശ്രീജിത്തില്‍ നിന്ന് മൂന്നു പാക്കറ്റുമാണ് പിടികൂടിയതെന്ന് ചെന്നൈ വിമാനത്താവളം കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.

Keywords:  Chennai, news, kasaragod, Natives, arrest, Airport, gold, Youths held with Gold in Chennai Airport     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL