മകന്റെ സുഹൃത്തുക്കളായെത്തിയവര്‍ വീട്ടമ്മയുടെ ആഭരണങ്ങളുമായി മുങ്ങി
May 27, 2012, 14:30 IST
കുമ്പള: മകന്റെ സുഹൃത്തുക്കളെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടുപേര്‍ ചേര്‍ന്ന് വീട്ടമ്മയുടെ രണ്ടരപ്പവന്‍ സ്വര്‍ണ്ണവുമായി കടന്നു. ശനിയാഴ്ച കുമ്പള കുണ്ടങ്കാറഡുക്കയിലെ ബീഫാത്തിമയുടെ വീട്ടിലാണ് സംഭവം. വീട്ടിലെത്തിയ രണ്ടംഗസംഘം മകന്‍ ഷെരീഫിന്റെ സുഹൃത്തുക്കളാണെന്നും ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണം തിരിച്ചെടുക്കാനായി പണം ആവശ്യമാണെന്നും പറഞ്ഞ് ബീഫാത്തിമയെ തെറ്റിദ്ധരിപ്പിച്ച് ബാഫാത്തിമയില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടുകയായിരുന്നു.
രണ്ടരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് നല്‍കിയത്. സ്വര്‍ണ്ണാഭരണങ്ങള്‍ കിട്ടിയ ഉടന്‍ ഇരുവരും ഓട്ടോറിക്ഷയില്‍ കടക്കുകയായിരുന്നു. ബീഫാത്തിമ കുമ്പള പോലീസില്‍ പരാതി നല്‍കി. ആഴ്ച്ചകള്‍ക്ക് മുമ്പ് കാസര്‍കോട്ടും സമാനരീതിയിലുള്ള കവര്‍ച്ച നടന്നിരുന്നു.

Keywords: Youth, Escaped, Gold chain, House-wife, Kumbala, Kasaragod