യുവാക്കള്‍ രണ്ട് മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടു
Mar 31, 2018, 16:10 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 31/03/2018) യുവാക്കള്‍ രണ്ട് മക്കളുള്ള ഭര്‍തൃമതികളുമായി നാടുവിട്ടു. വാഴുന്നോറൊടിയിലെ അലൂമിനിയം ഫാബ്രിക്കേഷന്‍ ജീവനക്കാരനായ ലോഹിതാക്ഷന്‍, സുഹൃത്ത് പ്രദീപന്‍ എന്നവരാണ് ഭര്‍തൃമതികളുമായി നാടുവിട്ടത്. അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുന്ന ലോഹിതാക്ഷന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മട്ടന്നൂരിലെ ഒരു ഭര്‍തൃമതിക്കൊപ്പമാണ് പോയത്.
രണ്ടു മക്കളോടൊപ്പമാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി നാടുവിട്ടത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ലോഹിതാക്ഷന്റെ കടയില്‍ ജോലിക്കാരനായ പള്ളോട്ട് സ്വദേശി പ്രദീപന്‍ ഇതേ കടയിലെ ജോലിക്കാരനായ മടിക്കൈ ചാളക്കടവിലെ സി വി മധുവിന്റെ ഭാര്യ ചിത്രയുമായി നാടുവിട്ടതായി വിവരം ലഭിക്കുകയായിരുന്നു.
ചിത്രയും പ്രദീപനും, ലോഹിതാക്ഷനും മട്ടന്നൂര്‍ യുവതിയും മട്ടന്നൂരിലെ ഒരു ലോഡ്ജില്‍ രണ്ടു ദിവസം തങ്ങിയ ശേഷം അവിടെ നിന്നും മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. ഇവരുടെ ഫോണ്‍ തളിപ്പറമ്പ് വരെ പ്രവര്‍ത്തന സജ്ജമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. ചിത്രക്ക് വേണ്ടി ഹൊസ്ദുര്‍ഗ് പോലീസും മട്ടന്നൂര്‍ യുവതിക്ക് മട്ടന്നൂര്‍ പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Police, Case, Facebook, Youths eloped with House wives