കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മരണം; കഞ്ചാവ് ലോബിക്കെതിരെ അന്വേഷണം
Sep 24, 2016, 12:00 IST
പരപ്പ: (www.kasargodvartha.com 24/09/2014) കെട്ടിടനിര്‍മാണ തൊഴിലാളിയായ എളേരിത്തട്ട് മയിലുവള്ളിയിലെ കുറുവാട്ട് വീട്ടില്‍ രാകേഷിനെ (29) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സെപ്തംബര്‍ 22ന് വൈകുന്നേരമാണ് രാകേഷിനെ മയ്യങ്ങാനത്തെ മാതാവിന്റെ വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകുന്നേരം നാല് മണിവരെ രാകേഷ് സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്നു. അഞ്ചുമണിയോടെ സുഹൃത്തുക്കളുമായി പിരിഞ്ഞതിന് ശേഷമാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശം കഞ്ചാവ് വില്‍പനക്കാരുടെയും വ്യാജ മദ്യ വില്‍പ്പനക്കാരുടെയും താവളമാണ്. കഞ്ചാവ് ലോബിയില്‍ നിന്നും രാകേഷിന് ഭീഷണി ഉണ്ടായിരുന്നുവെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ കഞ്ചാവിനും നാടന്‍ ചാരായത്തിനും അടിമകളായവര്‍ നിരവധിയാണ്. അമിതമായി നാടന്‍ ചാരായം കഴിച്ച് വഴികളിലും തോടുകളിലും പലരും വീണുകിടക്കുന്നത് പതിവുകാഴ്ചയാണ്.
Keywords: Kasaragod, Kerala, parappa, Building, Worker, Ragesh, Police, Inquiry, Death, Construction, Friend.