ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന സംഘം രാജപുരത്ത് അക്രമത്തിനിരയായി
Aug 18, 2012, 00:44 IST
രാജപുരം: ബാംഗ്ലൂരിലേക്ക് കാറില്‍ പുറപ്പെട്ട കരിന്തളം സ്വദേശികളായ അഞ്ചംഗ സംഘം വ്യാഴാഴ്ച രാത്രി രാജപുരത്തിനടുത്ത കോഴിച്ചാലില്‍ അഞ്ചംഗ സംഘത്തിന്റെ അക്രമത്തിനിരയായി.
കോഴിച്ചാലില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ യുവാവ് റോഡരികില്‍ നിന്ന് ഫോണ്‍ചെയ്യുന്നതിനിടയില്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ഇവര്‍ക്കുനേര്‍ ചാടിവീഴുകയായിരുന്നു.
കാറിലുണ്ടായിരുന്നവരെ പരിസരത്തുണ്ടായിരുന്നവര്‍ അക്രമിക്കുകയും കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തു. കരിന്തളം സ്വദേശികളായ പ്രിയരാജ്, ഉല്ലാസ്, ആകാശ്, ജോബി തുടങ്ങിയവരാണ് അക്രമത്തിനിരയായത്. ഇവര്‍ ജില്ലാശുപത്രിയില്‍ ശുശ്രൂഷതേടി അക്രമി സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കെതിരെ രാജപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു.
Keywords: Attack, Rajapuram, Bangalore, Kasaragod