ബൈക്കിലെത്തിയ രണ്ടംഗസംഘം യുവാക്കളെ മര്‍ദിച്ചു
Apr 7, 2018, 16:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.04.2018) കൊളവയലില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം യുവാക്കളെ മര്‍ദിച്ചു പരിക്കേല്‍പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ബല്ല കടപ്പുറത്തെ മുഹമ്മദ് നിസാന്‍ (20), സുഹൃത്ത് ഷാമില്‍ (21) എന്നിവരാണ് മര്‍ദ്ദനത്തിനിരയായത്. ഇഖ്ബാല്‍ ഹൈസ്‌കൂളിന് സമീപത്തെ അല്‍ത്താഫും മുഹമ്മദ് നിയാസുമാണ് മര്‍ദിച്ചതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. കൊളവയലിലെ തട്ടുകടയില്‍ മുഹമ്മദ് നിസാറും ഷാമിലും ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘം ഒരു പ്രകോപനവുമില്ലാതെ റോഡിലേക്ക് വലിച്ച് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
കൈയില്‍ കരുതിയ മരവടി കൊണ്ട് ഇവരെ തലങ്ങും വിലങ്ങും അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത കടക്കാരും പരിസരവാസികളും സ്ഥലത്തെത്തിയിട്ടും യുവാക്കള്‍ അടി നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ ബഹളം വെച്ചപ്പോഴാണ് ഇവര്‍ ബൈക്ക് എടുത്ത് രക്ഷപ്പെട്ടത്. മുഹമ്മദ് നിസാറിന്റെ തലയ്ക്ക് വടികൊണ്ടും മുഖത്ത് താക്കോല്‍ കൊണ്ടും ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kanhangad, News, Attack, Bike, Assaulted, Kolavayal, Youths assaulted by 2.
Keywords: Kasaragod, Kanhangad, News, Attack, Bike, Assaulted, Kolavayal, Youths assaulted by 2.