യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താനായില്ല; പോലീസ് സി സി ടി വി പരിശോധിക്കുന്നു
Oct 29, 2019, 13:02 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2019) യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താനായി പോലീസ് സി സി ടി വി പരിശോധിക്കുന്നു. ബെദ്രഡുക്ക രാംനഗര്‍ ലക്ഷം വീട് കോളനിയിലെ സുനിലിന്റെ (23) മരണത്തിനിടയാക്കിയ വാഹനം കണ്ടെത്താനാണ് റോഡരികിലെയും മറ്റും സി സി ടി വികള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഒക്ടോബര്‍ 25ന് വൈകിട്ട് ചൗക്കിയിലെ മെഡിക്കലില്‍ നിന്നും മരുന്ന് വാങ്ങി തിരിച്ചുപോകുമ്പോഴാണ് സുനിലിനെ വാഹനമിടിച്ചത്. തുടര്‍ന്ന് വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. രാം നഗറിലെ സുരേഷ്- ശൈലജ ദമ്പതികളുടെ മകനാണ് സുനില്‍. വാഹനം കണ്ടെത്താനായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Accidental Death, Chowki, Youth's accidental death; Police investigation for unknown vehicle
< !- START disable copy paste -->