പി ഡബ്ല്യു ഡി ബില്‍ഡിംഗ് സെക്ഷന്‍ ഓഫീസുകള്‍ പുനഃസ്ഥാപിക്കുക - യൂത്ത് വിംഗ്
Mar 18, 2016, 10:05 IST
കാസര്‍കോട്: (www.kasargodvartha.com 18/03/2016) കാസര്‍കോട് ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് സെക്ഷനുകള്‍ മലപ്പുറം ജില്ലയിലേക്കും പാലക്കാട് ജില്ലയിലേക്കും മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്, ജില്ലയില്‍ തന്നെ പുനഃസ്ഥാപിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഓഫീസുകള്‍ മാറ്റുന്നതുമൂലം ജില്ലയിലെ പ്രധാന കെട്ടിട പ്രവൃത്തികള്‍ ഇല്ലാതാവുകയും അതുമൂലം ജില്ലയിലെ വികസനത്തെ ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് മൊയ്തീന്‍ ചാപ്പാടി അധ്യക്ഷത വഹിച്ചു. യോഗം ബോസ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജാസിര്‍ ചെങ്കള സ്വാഗതം പറഞ്ഞു. എം.എ നാസര്‍, നിസാര്‍ കല്ലട്ര, എം.എം നൗഷാദ്, എം.ടി നാസര്‍, സുനൈഫ് എം എ എച്ച്, ആഷിഫ് എതിര്‍ത്തോട് എന്നിവര്‍ പ്രസംഗിച്ചു.
Keywords : PWD-office, Office, Development Project, Kasaragod, Section Office.