city-gold-ad-for-blogger

ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി പണിത സര്‍ക്കിള്‍ ഉടന്‍ പൊളിച്ചു മാറ്റണം: യൂത്ത് വിംഗ്

ചെര്‍ക്കള: (www.kasargodvartha.com 17/01/2017) ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി പണിത സര്‍ക്കിള്‍ ഉടന്‍ പൊളിച്ചു മാറ്റണമെന്ന് കേരള ഗവ: കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ അടിയന്തിര യോഗം പി.ഡബ്ല്യൂ.ഡി. അധികൃതരോട് ആവശ്യപ്പെട്ടു.

കേരളാ പൊതുമരാമത്ത് വകുപ്പ് ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി പണിത സര്‍ക്കിള്‍, ചെര്‍ക്കള ടൗണിലെ ഗതാഗത സൗകര്യത്തെക്കുറിച്ച് ശരീയായ രീതിയിലുള്ള പഠനം നടത്താതെ തിരുവനന്തപുരത്ത് നിന്നും ഉണ്ടാക്കിയിട്ടുള്ള പ്ലാനിംഗില്‍ പണിയുകയാണുണ്ടായത്. ഇത് സ്ഥിരമായി അപകടങ്ങള്‍ക്ക് കാരണമായിത്തീരുകയാണെന്നും ചെര്‍ക്കള ടൗണില്‍ ഉണ്ടാകുന്ന ഗതാഗത തടസ്സം  വഴിയാത്രക്കാരെയു നാട്ടുകാരെയും വളരെധികം ബുദ്ധിമുട്ടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

ഇത് പൊളിച്ചുമാറ്റി ഗതാഗത സൗകര്യത്തിനുള്ള അടിയന്തിര നടപിടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.കെ. അബ്ദുല്‍ നസീര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് പെര്‍ള, എം.എ. നാസര്‍, നിസാര്‍ കല്ലട്ര, റൈസുദ്ദീന്‍, എം.എ.എച്ച്. സുനൈഫ്, മജീദ് ബെണ്ടിച്ചാല്‍, കബീര്‍ ബേവിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു. സെക്രട്ടറി മാര്‍ക്ക് മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറര്‍ ജാസിര്‍ ചെങ്കള നന്ദിയും പറഞ്ഞു.
ചെര്‍ക്കള ടൗണില്‍ അശാസ്ത്രീയമായി പണിത സര്‍ക്കിള്‍ ഉടന്‍ പൊളിച്ചു മാറ്റണം: യൂത്ത് വിംഗ്

Keywords: Youth Wing demands demolition of road circle in Cherkala, Kerala Govt. Contractor's Youth Wing

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia