city-gold-ad-for-blogger

വീട്ടിലിരുന്ന് മടുത്തു; യുവാക്കള്‍ ആഡംബര കാറുമായി 'തമാശയ്ക്ക്' കോവിഡ് ടെസ്റ്റിനെത്തി!

കാസര്‍കോട്: (www.kasargodvartha.com 02.04.2020) വീട്ടിലിരുന്ന് മടുത്ത യുവാക്കള്‍ ആഡംബര കാറുമായി 'തമാശയ്ക്ക്' കോവിഡ് ടെസ്റ്റിനെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണുരുട്ടിയതോടെ തിരിച്ചുപോയി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് നാടകീയ സംഭങ്ങള്‍ അരങ്ങേറിയത്.
വീട്ടിലിരുന്ന് മടുത്തു; യുവാക്കള്‍ ആഡംബര കാറുമായി 'തമാശയ്ക്ക്' കോവിഡ് ടെസ്റ്റിനെത്തി!
കോവിഡിനെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അധികൃതര്‍ രാപകലില്ലാതെ കഷ്ട്ടപ്പെടുമ്പോഴാണ് യുവാക്കളുടെ ഈ തമാശ. നഗര പരിധിയില്‍ താമസിക്കുന്ന രണ്ടു ചെറുപ്പക്കാരാണ് കോവിഡ് പരിശോധനയ്ക്ക് എന്ന പേരില്‍ ആഡംബര കാറില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയത്.

പുറത്തുള്ള കോവിഡ് സഹായ കേന്ദ്രത്തില്‍ എത്തിയ ഇവരോട് ജീവനക്കാര്‍ കാര്യമന്വേഷിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും ഇല്ലെന്നായിരുന്നു മറുപടി. ഗള്‍ഫില്‍ നിന്നു വന്നതാണോ എന്ന ചോദ്യത്തിനും, വീട്ടില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ടോ, രോഗം സ്ഥിരീകരിച്ച ആരെങ്കിലുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം 'ഇല്ല' എന്നു മറുപടി പറഞ്ഞ ഇവര്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു ചോദ്യത്തിനും മറുപടി ഇല്ലെന്നായിരുന്നു. അപ്പോള്‍ പിന്നെ എന്തിനു വന്നു എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിച്ചു.

അപ്പോഴാണ് യുവാക്കളിലൊരാള്‍ സത്യം പറഞ്ഞത്. 'വെറുതേ വീട്ടില്‍ ഇരുന്നു മടുത്തു സാറേ.. എന്നാല്‍ പിന്നെ ഒന്നു കോവിഡ് ടെസ്റ്റ് നടത്തിയാലോ എന്നു വിചാരിച്ച് ഇറങ്ങിയതാ'. ഒന്നും സംഭവിക്കാത്തതു പോലെയുള്ള ഇവരുടെ മറുപടി കേട്ട് ജീവനക്കാര്‍ക്ക് അമ്പരപ്പ് തോന്നി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെയാണ് ചെറുപ്പക്കാര്‍ സ്ഥലം വിട്ടത്. വഴിയില്‍ പരിശോധനയ്ക്കുണ്ടായിരുന്ന പോലീസിനെയും ഇങ്ങനെ തന്നെ പറഞ്ഞാണ് കബളിപ്പിച്ചത്.


Keywords: Kasaragod, News, Kerala, Youth, Car, COVID-19, Test, Health-Department, General-hospital, Youth violate lock down for Fun!

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia