അറുപതടി താഴ്ചയുള്ള കിണറില്‍ യുവാവ് കുടുങ്ങി; രക്ഷിക്കാനിറങ്ങിയ ഫയര്‍മാനും കുഴഞ്ഞുവീണു
May 2, 2016, 11:30 IST
ആര്‍ ഡി നഗറിലെ അബ്ദുര്‍ റഹ് മാന്റെ കിണറില്‍ ജോലി ചെയ്യുന്നതിനിടെ തമിഴ്‌നാട് സ്വദേശിയായ കുമാര്‍(30) ആണ് അകത്ത് വായു സഞ്ചാരമില്ലാത്തതിനാല്‍ ശ്വാസതടസമനുഭവപ്പെട്ട് കുഴഞ്ഞുവീണത്. കുമാറിനെ രക്ഷിക്കാനിറങ്ങിയ ഫയര്‍മാന്‍ ജീവനും തളര്‍ന്നുവീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് കുമാറിനെ ഫയര്‍മാന്‍ ഡ്രൈവര്‍ പ്രസീത് കിണറിലിറങ്ങി കുമാറിനെ പുറത്തെടുത്തു. ജീവനെ മറ്റ് അഗ്നിശമന സേനാംഗങ്ങളാണ് രക്ഷപ്പെടുത്തിയത്.
അബ്ദുര്‍ റഹ് മാന്റെ കിണറില്‍ കുടിവെള്ളം വറ്റിത്തുടങ്ങിയിരിക്കുകയാണ്. കിണര്‍ വൃത്തിയാക്കാന്‍ നാട്ടില്‍ നിന്നും തൊഴിലാളികളെ കിട്ടാത്തതിനാല്‍ കുമാറിനെ കൊണ്ടുവരികയായിരുന്നു. എന്നാല്‍ അമ്പതടിയും അറുപതടിയും താഴ്ചയുള്ള കിണറുകളില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കുന്നത്.
Keywords: Choori, Well, Fire force, Kasaragod, Worker, Fireman, RD Nagar, Kumar, Unconscious.