ഉപ്പളയില്‍ ഗുണ്ടാ സംഘത്തില്‍ പെട്ട യുവാവിന് വെട്ടേറ്റ് ഗുരുതരം
Jan 28, 2016, 23:41 IST
ഉപ്പള: (www.kasargodvartha.com 28/01/2016) ഉപ്പള ടൗണിന് സമീപം വെച്ച് ഗുണ്ടാ സംഘത്തില്‍ പെട്ട യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട്ടും മഞ്ചേശ്വരത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉപ്പള പ്രദാപ് നഗറിലെ തളങ്കര അച്ചു (35) വിനാണ് വെട്ടേറ്റത്. www.kasargodvartha.com
ഉപ്പള ടൗണിന് സമീപത്തെ വിവാഹ ഹാള്‍ റോഡില്‍ വെച്ച് കാറിലെത്തിയ റമീദ് എന്ന യുവാവാണ് അച്ചുവിനെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അച്ചുവിനെ ഉടന്‍ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. www.kasargodvartha.com
വിവരമറിഞ്ഞ് കുമ്പള സി.ഐ കെ.പി സുരേഷ് ബാബുവിന്റെയും, മഞ്ചേശ്വരം എസ്.ഐ പ്രമോദിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. അച്ചുവിനെ വെട്ടിയ റമീദിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. www.kasargodvartha.com
Keywords : Uppala, Youth, Stabbed, Criminal-gang, Attack, Hospital, Injured, Police, Investigation, Kasaragod, Thalangara Achu, Youth Stabbed in Uppala.