ഉപ്പളയില്‍ വീണ്ടും ഗുണ്ടാആക്രമണം; വെട്ടേറ്റ് യുവാവ് ആശുപത്രിയില്‍
Nov 1, 2016, 10:45 IST
ഉപ്പള: (www.kasargodvartha.com 01/11/2016) ഉപ്പളയില്‍ ഗുണ്ടാആക്രണം തുടരുന്നു. വെട്ടേറ്റ് പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈവളിഗെ കയ്യാറിലെ ഇസ്മാഈലിന്റെ മകന്‍ റഷീദി (27)നെയാണ് പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ രണ്ടംഗ സംഘം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന റഷീദ് പറഞ്ഞു.
അപകടകരമായ രീതിയില്‍ കാറോടിക്കുന്നതുകണ്ട് ബൈക്ക് നിര്‍ത്തി നോക്കിയെന്നാരോപിച്ചാണ് തന്നെ അക്രമിച്ചതെന്നും റഷീദ് പരാതിപ്പെട്ടു. ഫോണില്‍ വിളിച്ചുവരുത്തിയ ഒരാളും തന്നെ അക്രമിച്ചതായും റഷീദിന്റെ പരാതിയില്‍ പറയുന്നു.
ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. അതേസമയം ഉപ്പളയില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.