ഉദുമ ആറാട്ടുകടവില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗള്‍ഫുകാരന് കുത്തേറ്റു
May 11, 2015, 11:16 IST
ഉദുമ: (www.kasargodvartha.com 11/05/2015) ഉദുമയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗള്‍ഫുകാരനെ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. നാലാംവാതുക്കലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സിദ്ദീഖിനാണ് (25) കുത്തേറ്റത്. വയറിന് കുത്തേറ്റ സിദ്ദിഖിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. ബേക്കല്‍ ജംഗ്ഷനിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി തിരിച്ച്‌വരുമ്പോള്‍ രണ്ട് ബൈക്കുകളിലായെത്തിയ ആറംഗസംഘം ഉദുമ ആറാട്ടുകടവ് പാലത്തിന് സമീപംവെച്ച് സിദ്ദിഖിനെ തടഞ്ഞ് കുപ്പികൊണ്ട് കുത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുപ്പികൊണ്ടുള്ള ഏറില്‍ നെറ്റിക്ക് പരിക്കേറ്റിട്ടുണ്ട്.
ഗള്‍ഫിലായിരുന്ന സിദ്ദിഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അക്രമത്തിന് പിന്നില്‍ ആരാണെന്നോ കാരണം എന്താണെന്നോ അറിവായിട്ടില്ല. അക്രമികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Udma, kasaragod, Kerala, Attack, Injured, Hospital, Bike, Youth stabbed in Udma.
Advertisement: