മണല്‍ കടത്ത് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതരം
Oct 29, 2016, 19:00 IST
ബേക്കല്‍: (www.kasargodvartha.com 29/10/2016) കോട്ടക്കുന്നില്‍ മണല്‍ കടത്ത് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. വെട്ടേറ്റ കോട്ടക്കുന്നിലെ ബാദുഷയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കത്തി അഷ്‌റഫ് എന്നയാളാണ് ബാദുഷയെ വെട്ടിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു പേരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബേക്കല്‍ പുതിയ കടപ്പുറത്തു നിന്നും മണലെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. മണല്‍ കടത്തു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇവിടെ പതിവാണ്.

Keywords: Kasaragod, Kerala, Stabbed, Attack, Bekal, Police, Youth, Youth stabbed in Bekal Kottakkunnu.