city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണങ്കൂരില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരം

കാസര്‍കോട്: (www.kasargodvartha.com 23/03/2015) അണങ്കൂരില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. അണങ്കൂര്‍ ടിപ്പു നഗറിലെ മുഹമ്മദിന്റെ മകന്‍ സുഹൈലി (19) നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ അണങ്കൂര്‍ സ്‌കൗട്ട് ഭവന് സമീപം വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചത്.

കൈക്കും കഴുത്തിനും വെട്ടേറ്റ സുഹൈലിനെ ആദ്യം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പിന്നീട് മംഗളൂരു ഇന്ത്യാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൂര്‍വ്വ വിരോധം കാരണമാണ് ആക്രമണമെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നേരത്തെ ഇവിടെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടിലുള്ളവരെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും മറ്റും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യുവാവിന് കുത്തേറ്റതെന്ന് സംശയമുണ്ട്.

പോലീസ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുത്ത ശേഷം കേസെടുക്കും. പ്രതികളെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
അണങ്കൂരില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia