city-gold-ad-for-blogger

വധശ്രമക്കേസില്‍ റിമാന്‍ഡ് കഴിഞ്ഞിറങ്ങി സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവിന് വെട്ടേറ്റു; 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 03/09/2016) വധശ്രമക്കേസില്‍ റിമാന്‍ഡ് കഴിഞ്ഞിറങ്ങി സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവിന് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഖാലിദിന്റെ മകന്‍ സഹീര്‍ ഖാലിദിനാണ് (21) വെള്ളിയാഴ്ച വെട്ടേറ്റത്. ഇക്കഴിഞ്ഞ മെയ് 27ന് മൊഗ്രാല്‍ പുത്തൂരിലെ റെഡ് സ്റ്റാര്‍ ക്ലബ്ബില്‍ അതിക്രമിച്ചുകയറി ക്ലബ്ബ് പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സഹീര്‍ ഖാലിദ് കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.

ജാമ്യംലഭിച്ച് പുറത്തിറങ്ങി സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന് പോവുകയായിരുന്ന സഹീറിനെ കത്തിവീശി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിസാര്‍, നിഷാല്‍, സാലിഹ് കണ്ടാലറിയാവുന്ന മറ്റു മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ സഹീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വധശ്രമക്കേസില്‍ റിമാന്‍ഡ് കഴിഞ്ഞിറങ്ങി സുഹൃത്തിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവിന് വെട്ടേറ്റു; 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Keywords: Kasaragod, Mogral Puthur, Bike, Murder Attempt, Case, Remand, Police, Arrest, School, Hospital, Youth stabbed; case against 6

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia