സീതാംഗോളിയില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത യുവാവിന് കുത്തേറ്റു
Nov 29, 2015, 23:55 IST
സീതാംഗോളി: (www.kasargodvartha.com 29/11/2015) വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ ഒരു സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. സീതാംഗോളിയിലെ മുഹമ്മദിന്റെ മകന്‍ സിദ്ദീഖിനെ (30) യാണ് ബൈക്കിലെത്തിയ സംഘം കത്തികൊണ്ട് വയറ്റത്ത് കുത്തിയത്.
പരിക്കേറ്റ സിദ്ദീഖിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ സീതാംഗോളി എടനാട് ബാങ്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
വൈകുന്നേരം ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന സ്ത്രീകളെ മദ്യപിച്ചെത്തിയ സംഘം ശല്യം ചെയ്യുന്നത് സിദ്ദീഖ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സിദ്ദീഖ് പറയുന്നു.