കൂലിയെചൊല്ലി തര്‍ക്കം:യുവാവിന് കുത്തേറ്റു
May 17, 2012, 16:22 IST
രാജപുരം: മുളവെട്ടിയതിന്റെ കൂലിയെചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ രാജപുരം മൊട്ടേംകൊച്ചിയിലാണ് സംഭവം. നീലേശ്വരം സ്വദേശിയായ അഷറഫിനാണ് (30) കുത്തേറ്റത്. മുളവെട്ടുന്ന ജോലിക്കുവന്ന അരിങ്കല്ലിലെ രാഘവനാണ് അഷറഫിനെ കുത്തിയത്.
അഷ്‌റഫിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. അഷ്‌റഫും രഞ്ചന്‍ എന്നയാളും മൊട്ടേംകൊച്ചിയിലെ കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഉടമസ്ഥതയിലുളള പറമ്പിലെ മുളക്കൂട്ടം പാട്ടത്തിനെടുത്തിരുന്നു. മുളകള്‍ വെട്ടാന്‍ അഷ്‌റഫും രഞ്ചനും ചേര്‍ന്ന് രാഘവന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ ഉപയോഗിക്കുകയായിരുന്നു. ഈ ഭാഗത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ തൊഴിലാളികളെ താമസിപ്പിച്ചാണ് മുളവെട്ടുന്ന ജോലി ചെയ്യിപ്പിച്ചത്. മെയ് 15 ന് വൈകുന്നേരം ഈ വീട്ടില്‍ രാഘവന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഇരിക്കുമ്പോള്‍ അഷ്‌റഫ് ഇവിടെ എത്തുകയും കൂലി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുകയുംചെയ്തു. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രാഘവന്‍ അഷ്‌റഫിന്റെ കഴുത്തിനും കൈക്കും കഠാര കൊണ്ട് കുത്തുകയായിരുന്നു.

Keywords: Rajapuram, Stabbed, Youth, Kasaragod, Wage