ആലംപാടിയില്‍ യുവാവിന് കുത്തേറ്റു
Jul 9, 2012, 15:18 IST
കാസര്‍കോട്: ആറംഗസംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആലംപാടി തൂക്കേമൂല ഹൗസിലെ കെ. മുഹമ്മദ് ആഷിഖി(21)നാണ് കുത്തേറ്റത്. പരിക്കേറ്റ യുവാവിനെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ട് മണിക്ക് ആലംപാടി ടൗണില്‍ വെച്ച് ആറംഗസംഘം തടഞ്ഞുനിര്‍ത്തി വാളുകൊണ്ട് വെട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. പള്ളി ഖത്തീബ് പിരിവിനായി നോട്ടീസ് ഇറക്കിയതിനെക്കുറിച്ച് ചോദിച്ച വിരോധത്തിലായിരുന്നു അക്രമമെന്ന് ആഷിഖ് പരാതിപ്പെട്ടു. പോലീസ് അന്വേഷണമാരംഭിച്ചു.
Keywords: kasaragod, Alampady, Youth, Stabbed, Hospital