city-gold-ad-for-blogger

കാസര്‍കോട്ട് കത്തിക്കുത്ത്: ഹോട്ടല്‍ തൊഴിലാളിക്ക് ഗുരുതരം; പ്രതി കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 18.08.2014) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നുള്ളിപ്പാടി ചെന്നിക്കരയിലെ ഹോട്ടല്‍ തൊഴിലാളിയും കുഞ്ഞിക്കണ്ണന്റെ മകനുമായ കെ.ശശി(28)ക്കാണ് കുത്തേറ്റത്. ശശിയെ കുത്തിയ കുണ്ടംകുഴി ഗോക്കടവിലെ ബാബു എന്ന ആണി ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്ക് അടുത്തുവെച്ചാണ് ശശിയുടെ വയറിന് കുത്തേറ്റത്. ഇയാളെ ഉടന്‍ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

രക്ഷപ്പെടാന്‍ ശ്രമിച്ച ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുന്‍വൈരാഗ്യം മൂലമാണ് ബാബു തന്നെ കുത്തിയതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ശശി പറഞ്ഞു.
കാസര്‍കോട്ട് കത്തിക്കുത്ത്: ഹോട്ടല്‍ തൊഴിലാളിക്ക് ഗുരുതരം; പ്രതി കസ്റ്റഡിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  kasaragod, Kerala, Stabbed, Police, custody, Bus, hospital, case, Babu, Shashi, Hotel, Youth stabbed; accused in police custody 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia