ഗള്‍ഫുകാരന്റെ പ്രതിശ്രുത വധുവിന്റെ അശ്ലീല വീഡിയോ ക്ലിപ്പ് കാണിച്ചതിന്റെ പേരില്‍ യുവാവിന് കുത്തേറ്റു
Jul 7, 2016, 20:00 IST
നീലേശ്വരം: (www.kasargodvartha.com 07/07/2016) ഗള്‍ഫുകാരന്‍ വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ക്ലിപ്പ് കാണിച്ചുവെന്നാരോപിച്ച് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി റിനീഷി (30)നാണ് കുത്തേറ്റത്. നീലേശ്വരം മാര്‍ക്കറ്റിലെ പി കെ ടവറിലെ ലോഡ്ജ് മുറിയില്‍ വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം.
റിനീഷിന്റെ സുഹൃത്തും ഗള്‍ഫുകാരനുമായ വെള്ളിക്കോത്തെ വിജേഷ്, വെള്ളിക്കോത്തെ വിശാഖ്, ഇവരുടെ സുഹൃത്ത് കാഞ്ഞങ്ങാട് കടപ്പുറത്തെ അജേഷ് എന്നിവര്‍ ചേര്‍ന്നാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളയ്ക്കും തോളിനും കുത്തേറ്റ റിനീഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു മാസം മുമ്പ് റിനീഷും വെള്ളിക്കോത്തെ ഒരു അധ്യാപികയും വീടുവിട്ടിരുന്നു. ഇവരെ പിന്നീട് എറണാകുളത്ത് കണ്ടെത്തുകയും യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോവുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ നാട്ടില്‍ അടിപിടി ഉണ്ടായതിനെ തുടര്‍ന്ന് റിനീഷിന് വെള്ളിക്കോത്തേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ താമസിച്ചുവരികയായിരുന്നു.
ഇതിനിടയിലാണ് റിനീഷിന്റെ സുഹൃത്തായ വിജേഷിന്റെ വിവാഹ നിശ്ചയം നടന്നത്. വിജേഷിന്റെ പ്രതിശ്രുധ വധുവിന്റെ അശ്ലീല വീഡിയോ തന്റെ കയ്യിലുണ്ടെന്ന് പറയുകയും ഇത് വിജേഷിന് കാണിച്ചു കൊടുക്കുകയും ചെയ്തതിന്റെ പേരില്‍ ലോഡ്ജ് മുറിയില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടാവുകയും റിനീഷിന് കുത്തേല്‍ക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുത്തേറ്റ റിനീഷിനെതിരെയും കുത്തിയവര്‍ക്കെതിരെയും ഏതാനും കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
Keywords : Nileshwaram, Youth, Stabbed, Accuse, Police, Wedding, Video Clip, Rineesh.