അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ് അതീവ ഗുരതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് ആശുപത്രി ബില്ലടക്കാന്‍ പോലും കഴിയാതെ ദുരിതക്കയത്തില്‍
Oct 24, 2018, 21:57 IST
കാസര്‍കോട്: (www.kasargodvartha.com 24.10.2018) സ്‌കൂട്ടറില്‍ അമിതവേഗതയിലെത്തിയ കാറിടിച്ച് പരിക്കേറ്റ് അതീവ ഗുരതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് ആശുപത്രി ബില്ലടക്കാന്‍ പോലുമാവാതെ ദുരിതക്കയത്തില്‍. സുള്ള്യപ്പദവ് സ്വദേശിയും മുട്ടത്തൊടി ഹിദായത്ത് നഗറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഹുസൈനാണ് മംഗളൂരുവിനെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് വിദ്യാനഗര്‍ സ്‌റ്റേഡിയത്തിനടുത്ത് വെച്ചാണ് ഹുസൈന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കാറോടിച്ചിരുന്നയാള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കൈയ്യൊഴിയുകയായിരുന്നു.
ആശുപത്രി ബില്ല് താനടക്കാമെന്നും കേസ് കൊടുക്കരുതെന്നുമായിരുന്നു കാറോടിച്ചിരുന്നയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹുസൈന്റെ നില ഗുരുതരമായി തുടര്‍ന്നതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ഇപ്പോള്‍ ഫോണ്‍ ചെയ്താല്‍ പോലും എടുക്കുന്നില്ലെന്നാണ് ഹുസൈന്റെ ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ ഹുസൈന്റെ ചികിത്സാ ചിലവ് അഞ്ചുലക്ഷത്തോളം രൂപയായിരിക്കുകയാണ്. ഇത്രയും തുക അടക്കാന്‍ ഹുസൈനും കുടുംബത്തിനും യാതൊരു നിര്‍വ്വാഹവുമില്ല. ഹോട്ടലില്‍ ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുവന്നിരുന്നത്.
നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഹുസൈന്റെ കുടുംബം ബില്ല് എങ്ങനെ അടക്കുമെന്നറിയാതെ കടുത്ത മനപ്രയാസത്തിലാണെന്ന് ആശുപത്രിയില്‍ ഹുസൈനെ സന്ദര്‍ശിച്ച കാസര്‍കോട് ജില്ലാ ജനസൗഹൃദവേദി ജനറല്‍ സെക്രട്ടറി പാണലം അഷ്റഫ് അറിയിച്ചു. കാരുണ്യമതികളുടെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ് കുടുംബം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Scooter, Car, Injured, Hospital, Kasaragod, News, Youth Seriously injured in Road Accident