അക്രമത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പ്രതിയെ പോലീസ് വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കി
Feb 14, 2017, 13:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/02/2017) അക്രമത്തില്‍ പരിക്കേറ്റ വാഹന ഇടപാടുകാരനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബല്ല കടപ്പുറം സുമീര്‍ മന്‍സിലില്‍ അബ്ദുല്ല ഹാജിയുടെ മകന്‍ സുമീറാ(33) ണ് അക്രമത്തിനിരയായത്. തലയ്ക്ക് വെട്ടേറ്റ സമീറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുശാല്‍ നഗറിലെ ഇസ്മാഈല്‍ എന്നയാളാണ് സുമീറിനെ അക്രമിച്ചത്.
പുതിയകോട്ട ജുമാമസ്ജിദിന് മുന്‍വശം നില്‍ക്കുകയായിരുന്ന സുമീറിനെ ഇസ്മാഈല്‍ തലയ്ക്ക് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്മാഈലിനെ പിടികൂടി പോലീസിലേല്‍പിക്കുകയും സുമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതേസമയം രാത്രി തന്നെ ഇസ്മാഈലിനെ പോലീസ് വിട്ടയച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇസ്മാഈലിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് മോട്ടോര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, Attack, Assault, Police, Accuse, Injured, Youth seriously injured after assault.
Keywords: Kasaragod, Kerala, Kanhangad, Attack, Assault, Police, Accuse, Injured, Youth seriously injured after assault.