പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി; ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരം
Jun 16, 2016, 17:00 IST
നീലേശ്വരം: (www.kasargodvartha.com 16/06/2016) കാര്യങ്കോട് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വാസുദേവന്റെ മകന്‍ നിതീഷ് (32) ആണ് വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ നീലേശ്വരത്തെ കാര്യങ്കോട് പുഴയില്‍ ചാടിയത്.
കാര്യങ്കോട് ബോട്ട് ജെട്ടിക്ക് സമീപത്തുനിന്ന് യുവാവ് നല്ല ഒഴുക്കുള്ള പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ പുഴയില്‍ ചാടി നിതീഷിനെ കരക്കെത്തിക്കുകയായിരുന്നു. ശരീരത്തിനകത്ത് അമിതമായി വെള്ളംകയറി അവശനിലയിലായിരുന്ന നിതീഷിനെ ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
Keywords : Youth, River, Natives, Hospital, Treatment, Nileshwaram, Kasaragod.