കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
Feb 14, 2015, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 14/02/2015) 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തളങ്കര ഖാസിലൈന്‍ ആര്‍.യു.ബി കോമ്പൗണ്ടിലെ കായിഞ്ഞിയുടെ മകന്‍ മുഹമ്മദലി (35) യാണ് കിണറ്റില്‍ വീണത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അയല്‍വാസിയുടെ പറമ്പിലെ കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ വഴുതി വീഴുകയായിരുന്നു. പരിക്കേറ്റ മുഹമ്മദലിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kasaragod, Thalangara, Youth, Well, Hospital, Treatment, Injured, Muhammed Ali, Youth rescued by fire force.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







