കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
Feb 14, 2015, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 14/02/2015) 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. തളങ്കര ഖാസിലൈന്‍ ആര്‍.യു.ബി കോമ്പൗണ്ടിലെ കായിഞ്ഞിയുടെ മകന്‍ മുഹമ്മദലി (35) യാണ് കിണറ്റില്‍ വീണത്.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. അയല്‍വാസിയുടെ പറമ്പിലെ കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ വഴുതി വീഴുകയായിരുന്നു. പരിക്കേറ്റ മുഹമ്മദലിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kasaragod, Thalangara, Youth, Well, Hospital, Treatment, Injured, Muhammed Ali, Youth rescued by fire force.