Missing | കടലിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി; തിരച്ചിൽ തുടരുന്നു; പ്രാർഥനയോടെ നാട്
● പെർവാട് കടപ്പുറത്ത് മീൻ പിടിക്കുന്നതിനിടെയാണ് സംഭവം
● കോയിപ്പാടി സ്വദേശിയായ അർശാദിനെയാണ് കാണാതായത്
● ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം
● മീൻ തൊഴിലാളികളും അധികൃതരും തിരച്ചിലിൽ
കുമ്പള: (KasargodVartha) പെർവാട് കടപ്പുറത്ത് കടലിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. ഒഴുക്കിൽ പെട്ടതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുന്നു. കോയിപ്പാടി സ്വദേശിയും മൊഗ്രാൽ നാങ്കിയിൽ താമസക്കാരനുമായ അർശാദിനെ (21) യാണ് കാണാതായത്.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കടൽക്കരയിൽ വലയിട്ട് മീൻ പിടിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നുവെന്നാണ് വിവരം. മീൻ തൊഴിലാളികൾ ഒന്നടങ്കം തിരച്ചിൽ നടത്തുന്നു, കടലേറ്റം തിരച്ചിലിന് തടസമാവുന്നുമുണ്ട്.
വിലേജ് ഓഫീസ് അധികൃതർ, പൊലീസ്, തീരദേശ പൊലീസ് തിരച്ചിലിന് നേതൃത്വം നൽകി വരുന്നുണ്ട്. വിവരം അറിഞ്ഞ് എകെഎം അശ്‌റഫ് എംഎൽഎയും സ്ഥലത്തെത്തി. യുവാവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് നാട്.
#missingperson #fishingaccident #Kerala #searchandrescue #coastalsecurity