പ്രദീപ് രാജ് തിരോധാനം: മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും
Jul 17, 2012, 14:28 IST
കാസര്‍കോട്: സിങ്കലൂര് കപ്പലില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ പ്രദീപ് രാജിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദീപ് രാജിന്റെ മാതാപിതാക്കളും നിവേദനസംഘവും മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും കണ്ട് നിവേദനം നല്കാന് യോഗം തീരുമാനിച്ചു.
കേരളത്തിലെ മുഴുവന്‍ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നിവേദനം നല്‍കും. സമരം ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ സമര സഹായസമിതി രൂപീകരിക്കും.
കാസര്‍കോട് എസ്.എം.എസ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് സുബൈര്‍ പടുപ്പ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്, എസ്. കുമാര്‍, അജിത് കുമാര്‍ ആസാദ്, വൈസ് ചെയര്മാന്മാരായ കെ.എച്ച് മുഹമ്മദ്, ശശിധരന് നായര്‍ കോളിയടുക്കം, എ.എച്ച് മുനീ, കണ്‍വീനര്‍മാരായ സുശീല കുഡ്ലു, ഹമീദ് സീസണ്, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, നാരായണന്, ട്രഷറര്‍ ശ്യം പ്രസാദ്, പുഷ്പലത, എസ്. ആള്‍വ, നിഷ ബി എന്നിവര്‍ സംസാരിച്ചു. വി. ജയലക്ഷ്മി സ്വാഗതവും വാഴയില്‍ മേരി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Missing, Youth, Pradeep Raj, Memorandum, CM






