city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീ­ഴൂ­രില്‍ തോ­ണി­മ­റി­ഞ്ഞ് ഒ­രാ­ളെ കാ­ണാ­താ­യി

കീ­ഴൂ­രില്‍ തോ­ണി­മ­റി­ഞ്ഞ് ഒ­രാ­ളെ കാ­ണാ­താ­യി
കാസര്‍­കോട്: കീ­ഴു­രില്‍ മ­ത്സ്യ­ബ­ന്ധ­ന­ത്തി­ന് പോയ തോ­ണി­മ­റി­ഞ്ഞ് ഒ­രാ­ളെ കാ­ണാ­തായി. കീ­ഴൂ­രില്‍ താ­മ­സ­ക്കാ­രനായ ആ­ലപ്പു­ഴ സ്വ­ദേ­ശി ഗ­ഫൂ­റി­നെ­യാണ് (32) കാ­ണാ­താ­യ­ത്.

കൂ­ടെ­യു­ണ്ടാ­യി­രു­ന്ന രാജന്‍ (33) എ­ന്നാ­ളെ തി­ര­ച്ചിലി­നി­ട­യില്‍ കോ­സ്­റ്റല്‍ ­പോ­ലീ­സ് ര­ക്ഷ­പ്പെ­ടുത്തി. ക­ട­ലി­ലൂ­ടെ നീ­ന്തു­ന്ന­തി­നി­ട­യി­ലാ­ണ് രാ­ജു­വി­നെ ര­ക്ഷ­പ്പെ­ടു­ത്തി­യത്. ര­ക്ഷ­പ്പെ­ടു­ത്തു­ന്ന­തി­നി­ടി­യില്‍ കോ­സ്­റ്റല്‍ പോ­ലീ­സി­ന്റെ ബോ­ട്ടില്‍ വ­ല­കു­ടു­ങ്ങി­യ­തി­നെ തു­ടര്‍­ന്ന് വ­ല അ­റു­ത്തു­മാ­റ്റി­യാ­ണ് രാ­ജു­വി­നെ ര­ക്ഷ­പ്പെ­ടു­ത്തി­യത്. ഗ­ഫൂറും ത­നി­ക്കൊ­പ്പം നീ­ന്തി­യി­രു­ന്ന­താ­യി  രാജന്‍ പ­റ­യു­ന്നു.

­ശ­ക്തമാ­യ കാറ്റും കോ­ളുമുള്ള­തി­നാല്‍­ ഗ­ഫ­ൂ­റിന് ക­ര­യ്‌ക്കെ­ത്താന്‍ ഇ­തുവരെ ക­ഴി­ഞ്ഞി­ട്ടി­ല്ല. ഇ­യാള്‍­ക്കു­വേണ്ടി
കോ­സ്റ്റല്‍­ പോ­ലീ­സ് തെ­ര­ച്ചില്‍­ ന­ട­ത്തി­വ­രി­ക­യാണ്. വി­വ­ര­മ­റി­ഞ്ഞ് നാ­ട്ടു­കാര്‍ സം­ഭ­വ­സ്ഥല­ത്ത് ത­ടി­ച്ചു­കൂ­ടി­യിട്ടുണ്ട്. ബേ­ക്കല്‍ പോ­ലീ­സും സ്ഥ­ല­ത്തെത്തി. ചി­ങ്ങം 27 ക­ഴി­യാ­തെ ഈ ഭാ­ഗ­ത്തു­ള്ള­വര്‍ ക­ട­ലില്‍ പോ­കാ­റില്ല. ഇ­ത് തെ­റ്റി­ച്ചാണ് ഇ­വര്‍ ക­ട­ലില്‍ പോ­യ­തെ­ന്നും നാ­ട്ടു­കാര്‍ പ­റ­യുന്നു. ക­ട­ലി­ലി­റ­ങ്ങാന്‍ പാ­ടി­ല്ലെ­ന്ന വി­ശ്വാ­സ­മു­ള്ള­ നാ­ട്ടു­കാര്‍ ഇതു­കൊ­ണ്ട് തന്നെ തി­ര­ച്ചില്‍­ന­ട­ത്താനും ത­യ്യാ­റാ­യില്ല.

ചെ­മ്പ­രി­ക്ക­യി­ലെ ആ­മു ഹാ­ജി എ­ന്ന­യാളു­ടെ­ ഉ­ട­മ­സ്ഥ­ത­യി­ലുള്ളതാ­ണ് അ­പ­ക­ട­ത്തില്‍­പെട്ട തോ­ണി.  

Keywords: Kasaragod, Kizhur, Fishermen, Boat accident, Police, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia