പ്രദീപ് രാജ് തിരോധാനം: സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ 23ന്
Jun 8, 2012, 16:04 IST
കാസര്‍കോട്: കപ്പലില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കുഡ്‌ലു അയ്യപ്പ ഭജന മന്ദിരത്തിനു സമീപം താമസിക്കുന്ന ചന്ദ്രാവതിയുടെയും നാഗേഷ് ചെട്ടിയാരുടെയും മകന്‍ പ്രദീപ് രാജിന്റെ(26) തിരോധാനത്തെകുറിച്ച് ഉന്നതതല അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശീയതലത്തില്‍ പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി 23ന് കാസര്‍കോട് ബഹുജനസമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ കാസര്‍കോട് ചേര്‍ന്ന ആലോചന യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജനറല്‍ കണ്‍വീനറായി വിജയലക്ഷ്മി കടമ്പന്‍ ചാലിനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പി.എം സുബൈര്‍ പടുപ്പ്, പി.കെ കുഞ്ഞബ്ദുല്ല, പി. സുശീല കുഡ്‌ലു, അത്തീഖ് റഹ്മാന്‍ എന്നിവരേയും തെരഞ്ഞെടുത്തു.
അജിത്തകുമാര്‍ ആസാദ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സുധാകരന്‍ കാഞ്ഞങ്ങാട്, മോഹിനി, പ്രമീള എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ പ്രദീപ് രാജിന്റെ മാതാപിതാക്കളും ബന്ധുക്കളും പങ്കെടുത്തു.

Keywords: Kasaragod, Missing, Convention, Youth