ബൈക്കില്‍ കയറിപോയ യുവാവിനെ കാണാതായതായി പരാതി
Apr 28, 2012, 11:30 IST
കാസര്‍കോട്: ബൈക്കില്‍ കയറിപോയ കുണ്ടാര്‍ മാവിലങ്കോട്ടെ മുഹമ്മദിനെ (47) കാണാതായതായി പരാതി. ഏപ്രില്‍ 26ന് കാസര്‍കോട് ട്രാഫിക് സര്‍ക്കിളിനടുത്ത് വെച്ച് ഒരാളുടെ കൂടെ മോട്ടോര്‍സൈക്കിളില്‍ കയറിപ്പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.
മലാംകുണ്ടിലെ അബ്ദുല്ലയുടെ മകനാണ്. കൂലിപ്പണിക്ക് കാസര്‍കോട്ടേക്ക് വന്നതായിരുന്നു. ആദൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Missing, Youth, Bike, Complaint