ഉണ്ണിത്താന്റെ വിജയത്തിനായി വ്യത്യസ്തമായ പ്രചാരണവുമായി യൂത്ത് ലീഗ്
Apr 17, 2019, 22:59 IST
മഞ്ചേശ്വരം: (www.kasargodvartha.com 17.04.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി വ്യത്യസ്തമായ പ്രചാരണവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. മഞ്ചേശ്വരം ഹിദായത്ത് നഗര്‍ 71 ാം ബൂത്തിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് വ്യത്യസ്ഥമായ പരിപാടി സംഘടിപ്പിച്ചത്. സ്ഥാനാര്‍ത്ഥിക്കായുള്ള വോട്ടഭ്യര്‍ത്ഥനയോടൊപ്പം വീടുകളിലും കവലകളിലും പറവകള്‍ക്കായി മണ്‍ചട്ടികളില്‍ ദാഹജലം ഒരുക്കി. കനത്ത ചൂടില്‍ പക്ഷികള്‍ക്കായുള്ള കൈസഹായം കൂടിയാണ് ഇത്തരം പ്രവര്‍ത്തനമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡായിരുന്ന അന്തരിച്ച ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീട്ടില്‍ നിന്നാണ് വ്യത്യസ്തമായ ഈ പ്രചാരണപരിപാടിക്ക് തുടക്കം കുറിച്ചത്. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്റെ നേതൃത്വത്തില്‍ മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി വൈ ആസിഫ്, വാര്‍ഡിലെ യൂത്ത് ലീഗ് നേതാക്കന്മാരായ ഹമീദ് പൂന, ഹനീഫ് ബാവ, സലിം പൂച്ചിറ, സത്താര്‍ കെഎസ്, ലത്തീഫ് പഞ്ചാര, അഷ്റഫ്, അഫ്‌സല്‍, ഷഫീഖ്, റാഷിദ് പഞ്ചാര, റമീസ് കരകണ്ടം, റിസ്വാന്‍, ഷാഹിദ്, മഷൂദ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Muslim Youth League, Election, UDF, Youth League's propaganda for Unnithan