city-gold-ad-for-blogger

യൂത്ത്‌ലീഗ് യുവകേരള യാത്ര ജില്ലാ പ്രചാരണ ജാഥയ്ക്ക് തുടക്കമായി

കാസര്‍കോട്: (www.kasargodvartha.com 18/04/2015) യൂത്ത്‌ലീഗ് യുവകേരള യാത്രയുടെ 24 ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലാപ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി നായകനും ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ് ഉപനായകനുമായ ജില്ലാ പ്രചാരണ ജാഥക്ക് മഞ്ചേശ്വരം മണ്ഡലത്തിലെ ബന്തിയോട്ട് ഉജ്ജ്വല തുടക്കം. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എ.കെ ആരിഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് ബന്തിയോട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, സെക്രട്ടറിമാരായ എം. അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, മണ്ഡലം പ്രസിഡണ്ട് ടി.എ. മൂസ, ജനറല്‍ സെക്രട്ടറി എം.അബ്ബാസ്, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞിചെര്‍ക്കള, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഗംഗാധരന്‍ അടിയോടി, സി.എല്‍. റഷീദ്ഹാജി പ്രസംഗിച്ചു.

ഹൊസങ്കടി, മജീര്‍ പള്ള, മിയ്യപ്പദവ്, പൈവളിഗെ, പെര്‍ള, സീതാംഗോളി, കുമ്പള, എരിയാല്‍, ഉളിയത്തടുക്ക എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. ഷാഹുല്‍ ഹമീദ് മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. എല്‍.എ. മഹമൂദ്ഹാജി, എ.എം.കടവത്ത്, കെ.പി. മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ്കുഞ്ഞി തായലങ്ങാടി,  സഹീര്‍ ആസിഫ് പ്രസംഗിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജാഥാംഗങ്ങളായ യൂസുഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ്. നജീബ്, ഹാഷിം അരിയില്‍, കരീം കുണിയ, ടി.ഡി. കബീര്‍, റഊഫ് ബായിക്കര, അസീസ് കളത്തൂര്‍, എം.എ.നജീബ്, സെഡ്.എ.കയ്യാര്‍, അഷ്‌റഫ് മര്‍ത്ഥ്യ, ഇസ്മയില്‍ കീയൂര്‍, ഹമീദ് ബെദിര, ഹാരിസ് പടഌഉമ്മര്‍ അപ്പോളോ,അബ്ദുല്ല ഹൊസങ്കടി, മുഹമ്മദ്കുഞ്ഞി ആരിക്കാടി, അബ്ദുല്ല ഗുഡ്ഡഗേരി, അഷ്‌റഫ് സിറ്റിസണ്‍, സി.എ. മുസ്തഫ, ഗോള്‍ഡന്‍ റഹ്മാന്‍, മുസ്തഫ ഉദ്യാവര്‍, സെയ്ഫുള്ള തങ്ങള്‍, മുസ്തഫ മഞ്ചേശ്വരം, യു.എച്ച്.അബ്ദുല്‍ റഹ്മാന്‍, യു.എ. ഖാദര്‍, ഹാരിസ് പാവൂര്‍, എ.മജീദ്, പി.ബി.അബൂബക്കര്‍, റസാഖ് കെദമ്പാടി, എം.എസ്.എ.സത്താര്‍, കരീം മീഞ്ച, സിദ്ദീഖ് മിയ്യപ്പദവ്, ഇബ്രാഹിം ഹൊന്നക്കട്ട, അബ്ദുല്ല കുഞ്ഞാലി, ഇബ്രാഹിം പൊര്‍വടി, ഹമീദ് കുഞ്ഞാലി, അസീസ് കളായി, അബൂബക്കര്‍ പെര്‍വടി, എ.എ.ആയിഷ, സിദ്ദീഖ് ഒളമുഗര്‍, അഷ്‌റഫ്, അമേക്കള, ശരീഫ് പെര്‍ള, അയ്യൂബ് സീതാംഗോളി, ആസിഫലി കന്തല്‍, അബ്ദുല്ലക്കുഞ്ഞി മുവാരിക്കണ്ടം, റസാഖ് കോടി, ബി.എന്‍. മുഹമ്മദലി, സയ്യിദ് ഹാദി തങ്ങള്‍, കെ.വി.യൂസുഫ്, കെഎസ്. ശമീര്‍, റഹ്മാന്‍ ആരിക്കാടി, ഇബ്രാഹിം ഹാജി കൊടിയമ്മ, അബ്ബാസ് കൊടിയമ്മ,അഷ്‌റഫ് കൊടിയമ്മ, നിയാസ് മൊഗ്രാല്‍, എ.എം. ജലീല്‍, സിദ്ദീഖ് ബേക്കല്‍, മഹമൂദ് കുളങ്കര, മുസ്തഫ മോഡേണ്‍, പി.എം.കബീര്‍, ഹാരിസ് തായല്‍, ടി.എം.ഇഖ്ബാല്‍,ഹാരിസ് ചൂരി, ഇഖ്ബാല്‍ ചൂരി, അര്‍ഷദ് എസ്.പി. നഗര്‍, മജീദ് പടഌ ഖലീല്‍ സിലോണ്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യൂത്ത്‌ലീഗ് യുവകേരള യാത്ര ജില്ലാ പ്രചാരണ ജാഥയ്ക്ക് തുടക്കമായി
യൂത്ത്‌ലീഗ് യുവകേരള യാത്ര ജില്ലാ പ്രചാരണ ജാഥയ്ക്ക് തുടക്കമായി

Keywords : Kasaragod, Kerala, Muslim-league, Committee, Chalanam, Padayathra. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia