യൂത്ത്ലീഗ് പ്രവര്‍ത്തനം മാതൃകാപരം: ചെര്‍ക്കളം
Jul 30, 2012, 16:33 IST
![]() |
മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ നടത്തുന്ന തയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ചെര്‍ക്കളം അബ്ദുല്ല നിര്‍വ്വഹിക്കുന്നു. |
കാഞ്ഞങ്ങാട്: തൊഴിലുപകരണങ്ങള്‍ വിതരണം ചെയ്തും തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചും ജീവസുരക്ഷ പദ്ധതി ഒരുക്കാന്‍ മുസ്ലിം യൂത്ത്ലീഗ് മുന്നോട്ടുവരുന്നത് മാതൃകാപരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റിയുടെ കാമ്പയിന് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരീക്ഷമലിനീകരണം മാത്രമായ മുദ്രാവാക്യങ്ങളില്‍ ആശ്വാസം കൊള്ളുന്നതിന് പകരം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന പരമമായ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള യൂത്ത്ലീഗിന്റെ പ്രയാണത്തില്‍ എല്ലാവരുടെയും പിന്തുണയും ഉണ്ടാകണം. ഇടതുമുന്നണിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമാണ് 1980ലെ ഭാഷ സമരത്തില്‍ പങ്കെടുത്ത യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ വെടിവെപ്പ് എന്നും ചെര്‍ക്കളം പറഞ്ഞു.
Keywords: Kasaragod, IUML, Thayyal, Fund, C.T Ahammed Ali, Kanhangad, Muslim Youth League.