city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത്ത് ലീഗ് പ്രവര്‍ത്തകന് ലോക്കപ്പ് മര്‍ദനം: കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് ഐജി

യൂത്ത് ലീഗ് പ്രവര്‍ത്തകന് ലോക്കപ്പ് മര്‍ദനം: കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് ഐജി
ബേക്കല്‍: പോലീസ് മര്‍ദനമേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം പള്ളിക്കണ്ടത്തെ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍   താമസിക്കുന്ന മജീദിന്റെ മകന്‍ എം. മുഹമ്മദ് ഹര്‍ഷാദിനെ(18) കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി കോട്ടിക്കുളത്ത് യൂത്ത് ലീഗിന്റെ ചുമരെഴുത്ത് നടത്തുന്നതിനിടെ മഫ്ടിയിലെത്തിയ ബേക്കല്‍ പോലീസ് ഹര്‍ഷാദിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഞായറാഴ്ച രാവിലെ മുസ്ലിം ലീഗ്- യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് രാത്രിയോടെ പോലീസ് ഹര്‍ഷാദിനെ വിട്ടയക്കുകയായിരുന്നു.

കാല്‍പാദത്തില്‍ അടിയേറ്റ ഹര്‍ഷാദിന് എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും പ്രയാസം അനുഭവപ്പെടുന്നുണ്ട്. സ്റ്റേഷനില്‍ നിന്ന് മോചിതനായ ഹര്‍ഷാദിനെയും കൂട്ടി മാതാവ് സഫിയയും യൂത്ത് ലീഗ് നേതാക്കളായ ടി.ഡി. കബീര്‍, എം.എച്ച്. മുഹമ്മദ്കുഞ്ഞി, ഹാരിസ് തൊട്ടി, ഹാരിസ് അങ്കക്കളരി എന്നിവര്‍ കണ്ണൂരില്‍ ഐ.ജി. ജോസ് ജോര്‍ജിനെ കണ്ട് ബേക്കല്‍ പോലീസിനെതിരെ പരാതി നല്‍കി. നിരപരാധിയായ ഹര്‍ഷാദിനെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അവര്‍ ഐ.ജിയോട് ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഐ.ജി. ഉറപ്പുനല്‍കിയതായി യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. നിരപരാധികളെ പീഡിപ്പിക്കുന്ന സംഭവം ബേക്കല്‍ സ്റ്റേഷനില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞതായും അവര്‍ പറഞ്ഞു. പിന്നീടാണ് ഹര്‍ഷാദിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേ സമയം മുഹമ്മദ് ഹര്‍ഷാദിനെതിരെ ബേക്കല്‍ പോലീസ് പൊതുസ്ഥലത്ത് അടിപിടി കൂടിയതിന് കേസെടുത്തിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതെന്ന് എസ്.ഐ. രാജേഷ് പറഞ്ഞു. സംഭവത്തില്‍ മറ്റുചിലര്‍ കൂടി പ്രതികളാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടിക്കുളത്ത് റോഡില്‍ അടിപിടി കൂടുന്നതിനിടെയാണ് തങ്ങള്‍ ഹര്‍ഷാദിനെ കസ്റ്റഡിയിലെടുത്തതെന്നും മറ്റുള്ളവര്‍ ഓടിപ്പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അതേസമയം യൂത്ത് ലീഗിന്റെ ചുമരെഴുത്ത് നടത്തുന്നതിനിടെ ഇന്നോവ കാറില്‍ മഫ്ടിയില്‍ വന്നിറങ്ങിയ പോലീസുകാര്‍ മാലിക് ദീനാര്‍ ഉറൂസ് നടക്കുന്ന സ്ഥലത്തേക്ക് എത്ര ദൂരമുണ്ടെന്ന് അന്വേഷിക്കുകയും അതിന് മറുപടി പറയുന്നതിനിടെ തന്നെ പിടിച്ച് വാഹനത്തില്‍ കയറ്റുകയുമായിരുന്നുവെന്നാണ് ഹര്‍ഷാദ് പറയുന്നത്. തന്റെ കൂടെയുണ്ടായിരുന്നവര്‍, തന്നെ പിടികൂടിയവര്‍ പോലീസാണെന്ന് അറിഞ്ഞപ്പോള്‍ ഓടുകയായിരുന്നുവെന്ന് ഹര്‍ഷാദ് പറഞ്ഞു. ഹര്‍ഷാദിനെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലും കേസെടുത്തതിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് രംഗത്തുവന്നിട്ടുണ്ട്.

നിരപരാധിയെ പോലീസ് മര്‍ദിച്ചതിനെതിരെ പ്രതിഷേധിച്ചുവെന്ന കാരണത്താല്‍ മറ്റു രണ്ടു കേസുകള്‍ കൂടി പോലീസ് ഹര്‍ഷാദിനെതിരെ ചുമത്തിയതായി സംശയിക്കുന്നുവെന്ന് യൂത്ത്‌ലീഗ് നേതാക്കള്‍ ആരോപിച്ചു.

Related News: 

പോലീസ് സ്‌റ്റേഷനില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദനം; സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധം

Keywords : Kasaragod, Youth League, Police, Bekal, Kerala, Mohammed Harshad, Police, Youth League, Car, Case, Injury, Hospital, Kasargodvartha, Malayalam News, Youth league worker assaulted in police station . 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia