city-gold-ad-for-blogger

യൂത്ത് ലീഗ് വെബ്‌സൈറ്റും ഓണ്‍ലൈന്‍ അഫിലിയേഷനും പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 12/10/2016) കാസര്‍കോട് ജില്ലാ യൂത്ത് ലീഗ് വെബ്‌സൈറ്റിന്റെയും ശാഖ, മുനിസിപ്പല്‍, പഞ്ചായത്ത്, നിയോജക മണ്ഡലം ഘടകങ്ങളെ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ച് അഫിലിയേറ്റ് ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലികുട്ടി നിര്‍വ്വഹിച്ചു.

അഫിലിയേഷന്‍ പൂര്‍ണ്ണമാകുന്നതോടെ കീഴ്ഘടകം തൊട്ട് ജില്ലാതലം വരേയുള്ള മുഴുവന്‍ ഭാരവാഹികളുടെയും, കൗണ്‍സില്‍ അംഗങ്ങളുടെയും പൂര്‍ണ്ണവിവരങ്ങളും, പ്രവര്‍ത്തന പദ്ധതികളും വെബ് സൈറ്റില്‍ ലഭ്യമാകും.

ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുള്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പാറക്കല്‍ അബ്ദുല്ല എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി പ്രസിഡന്റ് അഡ്വ.സി കെ ശ്രീധരന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ട്രഷറര്‍ യൂസുഫ് ഉളുവാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ടി ഇ അബ്ദുല്ല, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, കെ എം ഷംസുദ്ധീന്‍ എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, എം അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി മുഹമ്മദ് കുഞ്ഞി, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, ടി എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍ പള്ളി, എം എ നജീബ്, സെഡ് എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, മൊയ്തീന്‍ കൊല്ലമ്പാടി, സി എല്‍ റഷീദ് ഹാജി, അസ്ലം പടന്ന, ഹാഷിം ബംബ്രാണി, കെ പി മുഹമ്മദ് അഷ്‌റഫ് ,കുഞ്ഞഹമ്മദ് പൂഞ്ചാവി, എ പി ഉമ്മര്‍, ഉസാമ പള്ളംങ്കോട്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി എന്നിവര്‍ സംബന്ധിച്ചു.
യൂത്ത് ലീഗ് വെബ്‌സൈറ്റും ഓണ്‍ലൈന്‍ അഫിലിയേഷനും പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു


Keywords: Kasaragod, Kerala, Youth League, Website-inauguration, PK Kunjhalikkutty, Online, Affiliation, Council Members, Details, CT Ahammed Ali.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia