യൂത്ത് ലീഗ് വോട്ടര്‍ ഐഡി ഹെല്‍പ് ഡെസ്‌ക് ശ്രദ്ധേയമാവുന്നു
Nov 23, 2014, 09:00 IST
അജാനൂര്‍: (www.kasargodvartha.com 23.11.2014) അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗും യൂത്ത് ലീഗും സംയുക്തമായി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച യൂത്ത് ലീഗ് വോട്ടര്‍ ഐഡി ഹെല്‍പ് ഡെസ്‌ക് ശ്രദ്ധേയമാവുന്നു. കക്ഷി രാഷ്ട്രീയമില്ലാതെ പഞ്ചായത്തിലെ ആയിരത്തോളം പേര്‍ ഇതിനകം വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാനെത്തി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും ഐഡി കാര്‍ഡ് നഷ്ടപെട്ടവര്‍ക്കും പ്രവാസികള്‍ക്കും ക്യാമ്പ് ഏറെ ഉപകാരമായി. ഹെല്‍പ് ഡെസ്‌ക് 25 വരെ തുടരും.
ഹെല്‍പ് ഡെസ്‌കിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി. മുഹമ്മദ് അലി നിര്‍വഹിച്ചു. വാര്‍ഡ് മുസ്‌ലിം ലീഗ് സെക്രട്ടറി സി.ബി സലീം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ കരീം സി.ബി, സഫീര്‍ പി.വി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് യു.വി ഇല്ല്യാസ്, സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, ട്രഷറര്‍ ഷൗക്കത്ത് അലി തായല്‍ സംസാരിച്ചു. ഉനൈസ്, നൗഷാദ്, ഹാരിസ്, ഹാറൂണ്‍ സൗത്ത് ചിത്താരി, അന്‍വര്‍ വാണിയംപാറ എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
എം.എസ്.എഫ് പഞ്ചായത്ത് സെക്രട്ടറി ജബ്ബാര്‍ പി.വി സ്വാഗതവും നൗഷാദ് സൗത്ത് ചിത്താരി നന്ദിയും പറഞ്ഞു. ഹെല്‍പ് ഡെസ്‌ക് ക്യാമ്പയിനു പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുര്‍ റഹ്മാന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാഹിന്‍, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡണ്ട് ഇഖ്ബാല്‍ വെള്ളിക്കോത്ത് എന്നിവരാണ് നേതൃത്വം നല്‍കി വരുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Youth, Voters list, Help Desk, Ajanoor Panchayath, Youth league voter ID help desk.
Advertisement: