കൂളിയങ്കാലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കാല്‍ ഇരുമ്പ് വടികൊണ്ട് തല്ലിയൊടിച്ചു
Dec 2, 2015, 12:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.coom 02/11/2015) ആറങ്ങാടി കൂളിയങ്കാലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കാല്‍ ഇരുമ്പ് വടികൊണ്ട് തല്ലിയൊടിച്ചു. ആറങ്ങാടിയിലെ കലാം - നസീമ ദമ്പതികളുടെ മകന്‍ മുസാഫിര്‍ അലിയുടെ (20) ഇടതുകാലാണ് ഇരുമ്പ് വടികൊണ്ട് തല്ലിയൊടിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. നേരത്തെ ഐ എന്‍ എല്‍ പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ ജാമ്യമെടുക്കാനായി ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് പോവുകയായിരുന്ന മുസാഫിര്‍ അലിയെ കൂളിയങ്കാലിനടുത്ത് ലക്ഷ്മി നഗറില്‍വെച്ച് ഒരു സംഘം ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂളിയങ്കാലില്‍ ലീഗ് - ഐ എന്‍ എല്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ചയുണ്ടായ അക്രമണം.
Keywords: Kanhangad, Attack, Assault, Injured, Kasaragod, Youth League, INL, Youth League volunteer assaulted