city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത്ത് ലീഗിന്റെ ഗ്രാമ സദസ് മൊഗ്രാല്‍ പുത്തൂരിന് ആവേശമായി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 05.04.2014) പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വിവിധ പ്രദേശങ്ങളില്‍ നടത്തിയ ഗ്രാമസദസ് ശ്രദ്ധേയമായി. വികസനം, സേവനം, രാഷ്ട്രീയം എന്ന പ്രമേയം ആസ്പദമാക്കിയാണ് ഗ്രാമസദസ് സംഘടിപ്പിച്ചത്.

വിവിധ പ്രദേശങ്ങളില്‍ ഗ്രാമ പഞ്ചായത്തും, യു.ഡി.എഫ് സര്‍ക്കാറും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖിനെ വിജയിപ്പിക്കേണ്ട ആവശ്യകത വ്യക്തമാക്കാനും ഗ്രാമസദസ് സഹായകമായി. കല്ലങ്കൈയില്‍ മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. എം.എ. നജീബ് അധ്യക്ഷത വഹിച്ചു. കടവത്ത് പി. ഇസ്മാഈല്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഹാഷിം അരിയില്‍ മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ലീഗിന്റെ ഗ്രാമ സദസ് മൊഗ്രാല്‍ പുത്തൂരിന് ആവേശമായികോട്ടക്കുന്നില്‍ ഷാഫി ഹാജിയും മൊഗറില്‍ എസ്.കെ. മുഹമ്മദ് അലിയും, കമ്പാറില്‍ ജമാല്‍ കമ്പാറും ഉദ്ഘാടനം ചെയ്തു. യഥാക്രമം അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.

കുന്നിലില്‍ നടന്ന ഗ്രാമസദസ് പി.എം. ഗഫൂര്‍ ഹാജിയും മജലില്‍ സിറാജ് മൂപ്പയും അര്‍ജാലില്‍ ഉസ്മാന്‍ കല്ലങ്കൈയും, ബദര്‍ നഗറിലും ചൗക്കിയിലും കെ.എ. അബ്ദുല്ലകുഞ്ഞിയും, ആസാദ് നഗറില്‍ എ.എ ജലീലും, ബള്ളൂറില്‍ അഹമ്മദ് ബള്ളൂറും ഉദ്ഘാടനം ചെയ്തു. അസ്‌ലം പടന്ന, എ.കെ.എം.അഷ്‌റഫ്, ഹാഷിം അരിയില്‍, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ കേന്ദ്രങ്ങളിലെ ഗ്രാമസദസില്‍ യുവാക്കളടക്കം നിരവധി ആളുകള്‍ സംബന്ധിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണി പറഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചത് ജനങ്ങള്‍ക്കും ആവേശമായി. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ ഗ്രാമസദസ് സമാപിക്കും. സാജിദ് നടുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തും.

പി.എം. മുനീര്‍ ഹാജി, കെ.വി. കുഞ്ഞാമു, എസ്.പി സലാഹുദ്ദീന്‍, അബ്ബാസ് ബള്ളൂര്‍, നിസാര്‍ കുളങ്കര, എസ്.എം. നൂറുദ്ദീന്‍, ഖലീല്‍ സിലോണ്‍, സലീം അക്കര, സിദ്ദീഖ് ബേക്കല്‍, പി.എം. ഖബീര്‍, മുജീബ് കമ്പാര്‍, ഗഫൂര്‍ ചേരങ്കൈ, എസ്.എം. റഫീഖ് ഹാജി, ഇസ്മാഈല്‍ മൊഗര്‍, ഹസീബ് ചൗക്കി, ജീലാനി കല്ലങ്കൈ, ഖാദര്‍ കടവത്ത്, അഡ്വ. പി.എ. ഫൈസല്‍, അബ്ദുര്‍ റഹ്മാന്‍ കല്ലങ്കടി, എം.എ. നജീബ്, മൂസ ബാസിത്ത്, മുഹമ്മദ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി

Keywords:  Mogral Puthur, Kasaragod, Youth League, Muslim-league, UDF Candidate, T. Sideeque, General Secretary.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia