തിരുവഞ്ചൂരിന് അഭിവാദ്യം അര്‍പ്പിച്ച് ഉദുമയില്‍ യൂത്ത് ലീഗ് പ്രകടനം
Aug 1, 2012, 22:15 IST
ഉദുമ: ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്ത അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അഭിവാദ്യം അര്‍പ്പിച്ച് ഉദുമയില്‍ നൂറോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാത്രി എട്ട് മണിയോടെ നാലാംവാതുക്കലില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷമായ മുദ്രവാക്യവുമായി ഉദുമ ടൗണ്‍ ചുറ്റി നാലാംവാതുക്കലില്‍ സമാപിച്ചു.
ജയരാജന്റെ അറസ്റ്റില്‍ അഹഌദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പടക്കം പൊട്ടിക്കുകയും ചെയ്തു. ടി.കെ. മൂസ, സത്താര്‍ മുക്കുന്നോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രകടനത്തില്‍ പ്രധാന ഭാരവാഹികളോ നേതാക്കളോ പങ്കെടുത്തിരുന്നില്ല.
Keywords: Kasaragod, Uduma, Muslim Youth League, Minister Thiruvanchoor Radhakrishnan, Chief minister Oomman chandy, P. Jayarajan.