Protest | മൽസ്യമാർക്കറ്റ് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം
കാഞ്ഞങ്ങാട്:(KasaragodVartha) മൽസ്യമാർക്കറ്റിൽ നിന്നുള്ള മാലിന്യം റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ഒഴുകുന്നതിനെതിരെ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ ജനാവലി പങ്കെടുത്തു.
കോട്ടച്ചേരി മൽസ്യമാർക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരസഭക്ക് സമീപം സമാപിച്ചു. നഗരസഭ പരിസരത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു.
മാർച്ചിൽ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റമീസ് ആറങ്ങാടി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് പ്രസിഡന്റ് നദിർ കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം എം.പി. ജാഫർ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. ബദറുദ്ദീൻ, മുനിസിപൽ മുസ്ലിം ലീഗ് പ്രസിഡന്റ് റസാഖ് തായിലക്കണ്ടി, ജനറൽ സെക്രട്ടറി കെ.കെ. ജാഫർ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ശംസദീൻ ആവിയിൽ, സെക്രട്ടറി എം.പി. നൗഷാദ്, റഷീദ് ഹോസ്ദുർഗ്, സിദ്ധീഖ് കുശാല്‍ നഗർ, അയ്യൂബ് ഇഖ്ബാല്‍ നഗർ, സി.ബി. കരീം, അഷ്‌റഫ് ബാവാ നഗർ, ബഷീർ ചിത്താരി, കെ. മുഹമ്മദ് കുഞ്ഞി, ഹാരിസ് ബദരിയ്യാ നഗർ, ആസിഫ് ബദർ നഗർ, അസ്‌ക്കർ അതിഞ്ഞാല്‍, യൂനുസ് വടകരമുക്ക്, ഇബ്രാഹിം ബാവാനഗര്‍, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ടി.കെ. സുമയ്യാ, സുബൈദ സി.എച്ച്, എന്‍.എ ഉമ്മര്‍, ടി അന്തുമാന്‍, അബ്ദുറഹ്മാന്‍ സെവന്‍സ്റ്റാര്‍, സിദ്ധീഖ് ഞാണിക്കടവ്, ജബ്ബാര്‍ ചിത്താരി, റംഷീദ് തോയമ്മല്‍, ഇബ്രാഹിം ആവിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.