city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്രവിതരണ സ്തംഭനം അറിയാനുള്ള അവകാശനിഷേധം: യൂത്ത് ലീഗ്

പത്രവിതരണ സ്തംഭനം അറിയാനുള്ള അവകാശനിഷേധം: യൂത്ത് ലീഗ്
കാസര്‍കോട്: പത്രവിതരണ തൊഴിലാളികള്‍ കമ്മീഷന്‍ വര്‍ദ്ധനവ് ആവശ്യത്തിന്റെ പേരില്‍ നടത്തിവരുന്ന പത്രവിതരണസ്തംഭനം അറിയാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നും വിവരാവകാശമെന്ന മഹത്തായ നിയമമുള്ള നാട്ടില്‍ അനുരഞ്ജനത്തിന്റെയും സൌമ്യതയുടെയും അതിരുകള്‍ ലംഘിച്ച് പത്രവണ്ടികള്‍ തടഞ്ഞും കത്തിച്ചും പുഴയിലെറിഞ്ഞും നടത്തുന്ന ഹീനമായ പ്രതിഷേധ രീതികള്‍ സമരക്കാരെ മുന്‍നിര്‍ത്തി സി.ഐ.ടി.യു-സി.പി.എം. അനുകൂലികള്‍ ചെയ്തുവരുന്ന താന്തോന്നിത്ത അഴിഞ്ഞാട്ടമാണെന്ന് മുസ്ലിംയൂത്ത് ലീഗ് ജില്ലാപ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്റഫ് അഭിപ്രായപ്പെട്ടു.

പത്ര വിതരണ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് എന്നും യൂത്ത് ലീഗിന്റെ പിന്തുണയുണ്ടാകും. എന്നാല്‍ സംഘടിത ശക്തി മറയാക്കി കഞ്ഞി നല്‍കുന്ന കയ്യിലേക്ക് കൊത്തുന്ന രീതി അംഗീകരിക്കാനാകാത്തതാണ്. പിടിവാശിയും നശീകരണ പ്രവണതയും ഒഴിവാക്കി സഹകരണത്തിന്റെ പാത സ്വീകരിക്കാന്‍ തയ്യാറാകുന്നതോടെ തീരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. മാന്യമായ കമ്മീഷനുപകരം കൊള്ളകമ്മീഷന്‍ പ്രതീക്ഷിക്കുന്നത് നല്ലതല്ല. നേതാക്കള്‍ പറഞ്ഞു.

Keywords: Youth League, Protest, News paper agent's strike, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia