യൂത്ത് ലീഗ് മൈത്രി സംഗമത്തില്‍ ഫോര്‍ട്ട് റോഡില്‍ വെള്ളരിപ്രാവുകളെ പറത്തും
Apr 2, 2015, 09:24 IST
കാസര്‍കോട്: (www.kasargodvartha.com 02/04/2015) യുവ കേരളയാത്രയുടെ പ്രചരണാര്‍ത്ഥം ഫോര്‍ട്ട് റോഡ് ശാഖാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന മൈത്രീ സംഗമം മതേതര കൂട്ടായ്മ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒമ്പതിന് വൈകുന്നേരം അഞ്ചു മണിയ്ക്ക് ഫോര്‍ട്ട് റോഡ് ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ സ്വാമി വിവിക്താനന്ദ സരസ്വതി ചിന്മയ, ഫാദര്‍ നവീന്‍ ഡിസൂസ ഔര്‍ ലേഡി ചര്‍ച്ച് മഡോണ, മാലിക് ദീനാര്‍ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി എന്നിവര്‍ സമാധാനത്തിന്റെ വെള്ളരിപ്രവുകളെ ആകാശത്തേക്ക് പറത്തിവിടും.
പ്രമുഖ രാഷ്ട്രീയ - സാമൂഹ്യ - നായകന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. മുഴുവന്‍ മതേതര കാംക്ഷികളും പരിപാടിയില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Keywords : Kasaragod, Kerala, Youth League, MLA, N.A. Nellikunnu, Fort Road.