വെസ്റ്റ് എളേരി പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സംഘടിപ്പിച്ചു
Apr 3, 2015, 11:30 IST
കുന്നുംകൈ: (www.kasargodvartha.com 03/04/2015) ഏപ്രില്‍ എട്ട് മുതല്‍ 24 വരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന യുവ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം വെസ്റ്റ് എളേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. മൌക്കോടില് നിന്ന് തുടങ്ങിയ ജാഥ കുന്നുംകൈയ്യില് സമാപിച്ചു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.കെ അബ്ദുല്‍ കരീം ഹാജി ജാഥാ ലീഡര്‍ എം.എ നാസറിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി.വി മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. എം.എ നാസര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ നിഷാം പട്ടേല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ജാതിയില്‍ അസിനാര്‍, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.സി ഇസ്മാഈല്‍, കെ. നൗഷാദ്, എന്‍.പി അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, എ. ദുല്‍കിഫിലി എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Youth, Committee, Kerala, West Eleri.







