കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച വാര്‍ത്തകള്‍ ഗൗരവമുള്ളത്; സര്‍ക്കാര്‍ നിജസ്ഥിതി വ്യക്തമാക്കണം: യൂത്ത് ലീഗ്
Apr 26, 2020, 17:15 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2020) കാസര്‍കോട് ജില്ലയിലെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ വിവരങ്ങള്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തിലെ ആശങ്കകള്‍ അകറ്റാന്‍ ആരോഗ്യ വകുപ്പും ജില്ലാ ഭരണ കൂടവും തയ്യാറാകണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
കര്‍ണാടകയിലെയടക്കം സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഏജന്റുമാരും കോവിഡ് ബാധിതരെയും അവരുടെ കുടുംബാംഗങ്ങളേയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് രോഗികളുടെ വിവരങ്ങള്‍ ഞങ്ങളുടെ കൈയ്യിലുണ്ടെന്നും പരിശോധനക്ക് വരണമെന്നും പറയുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ അവരുടെ സമ്മതം ഇല്ലാതെ ഒരു കാരണവശാലും പുറത്ത് പോകാന്‍ പാടില്ലെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്ന സമയത്താണ് വിവര ചോര്‍ച്ചയുടെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
ഇക്കാര്യം ഗൗരവത്തിലെടുത്ത് സത്യാവസ്ഥ തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, News, COVID-19, Youth League, Patient's, Youth league on information leak of Covid patients