city-gold-ad-for-blogger

മംഗളൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ പീഡനം; മുസ്ലിം യൂത്ത് ലീഗ് നിയമനടപടിക്ക് ഒരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 10/09/2016) മംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ നിരന്തരമായി മലയാളികളായ ഗള്‍ഫ് യാത്രക്കാരെ പീഡിപ്പിക്കുകയും, യാത്ര മുടക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന് കാസര്‍കോട് സ്വദേശികളുടെ ഗള്‍ഫ് യാത്രയാണ് ഒരു കാരണവുമില്ലാതെ എയര്‍പോര്‍ട്ട് അതികൃതര്‍ മുടക്കിയത്. കാസര്‍കോട് ജില്ലക്കാരായ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരോട് വളരെ മോശമായ രീതിയിലാണ് ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് എയര്‍പോര്‍ട്ട് അധികാരികളുടെ ഇത്തരം നിലപാടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

എയര്‍പോര്‍ട്ട് അധികാരികളുടെ പീഡനങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് യുവജനമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അന്ന് എയര്‍പോര്‍ട്ട് ഡയറക്ടറും, ഉന്നത ഉദ്യോഗസ്ഥരും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് നല്‍കിയതാണ്. ഇപ്പോള്‍ വീണ്ടും നിരന്തരമായി മലയാളികളായ ഗള്‍ഫ് യാത്രക്കാരെ പീഡിപ്പിക്കുകയും, യാത്ര പോലും നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയമനടപടികളോടൊപ്പം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ഉത്സവകാല സമയങ്ങളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ നടപടിയില്‍ ഗവണ്‍മെന്റുകള്‍ അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍ പള്ളി, എം.എ നജീബ്, സെഡ്.എ കയ്യാര്‍, അസീസ് കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മംഗളൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ പീഡനം; മുസ്ലിം യൂത്ത് ലീഗ് നിയമനടപടിക്ക് ഒരുങ്ങുന്നു

Keywords:  Kasaragod, Kerala, Airport, Youth League, Meet, Youth league march, Mangalore Airport, Youth league on Airport issue.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia