യൂത്ത്‌ലീഗ് സമ്മേളനം: വിളംബര ജാഥ നടത്തി
May 21, 2012, 15:35 IST
നീലേശ്വരം: ജനാധിപത്യ മുന്നേറ്റത്തിന്റെ ആറര പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ യൂത്ത്‌ലീഗ് നടത്തുന്ന സമ്മേളന പ്രചാരണാര്‍ത്ഥം വിളംബര ജാഥ നടത്തി. കോട്ടപ്പുറം റോഡ് പരിസരത്ത് ജാഥാ ലീഡര്‍ പി.കെ. അബ്ദുവിന് പതാക കൈമാറി പുഴക്കര റഹീം ഉദ്ഘാടനം ചെയ്തു.
ടി.ഫൈസല്‍, റഫീഖ് കോട്ടപ്പുറം, എന്‍.പി. മുഹമ്മദ്, ഇ.എം.കുട്ടിഹാജി, ഇ. കുഞ്ഞബ്ദുല്ല, ഇബ്രാഹിം പറമ്പത്ത്, കെ.അഫ്‌സല്‍, സാബിര്‍, ഇ.കെ. മുസ്തഫ, പി.എം.എച്ച്. ഉബൈദ് പ്രസംഗിച്ചു. ഉച്ചക്ക് കോട്ടപ്പുറം ബാഫഖി സൗധത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ. സാദിഖ് അധ്യക്ഷത വഹിക്കും. നൗഫല്‍ നന്തി മുഖ്യപ്രഭാഷണം നടത്തും. നാല് മണിക്ക് സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. പി.കെ.അബ്ദുല്ല അധ്യക്ഷത വഹിക്കും. അഡ്വ. റഹ്മത്തുള്ള, സഹീര്‍ നല്ലളം മുഖ്യപ്രഭാഷണം നടത്തും.
Keywords: Kasaragod, MYL, Muslim Youth League, Nileshwaram.