city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ കാര്‍ഡ് പുതുക്കല്‍: സഹായത്തിനായി യൂത്ത് ലീഗ് ഹെല്‍പ് ഡെസ്‌ക്

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 05.01.2015) റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുളള നടപടി തുടങ്ങി. ഇതിന് മുന്നോടിയായി റേഷന്‍ കടകള്‍ വഴി  കാര്‍ഡുടമകള്‍ക്ക് അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്തു തുടങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കുളള  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ഇതേ ഫോമില്‍ തന്നെയാണ് വിവര ശേഖരണം നടത്തുന്നത്. അതിനാല്‍ കാര്‍ഡ് ഉടമയെ കുറിച്ചും കുടുംബം, ചുറ്റുപാട് തുടങ്ങിയവയെ കുറിച്ചും എഴുതണം. മുതിര്‍ന്ന വനിതാ അംഗത്തിന്റെ ഫോട്ടോ പതിച്ച കാര്‍ഡാണ് നല്‍കുന്നത്.

ഗ്യാസ് കണക്ഷന്‍, വൈദ്യുതി, കുടിവെള്ളം, വീട്, സ്ഥലം, പെന്‍ഷന്‍, ജോലി, വരുമാനം, രോഗവിവരം, വാഹനം, ബി.പി.എല്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയെല്ലാം വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ കഴിയാതെ പലരും പ്രയാസപ്പെടുന്നത് കണ്ടാണ് കുന്നില്‍ മേഖലാ യൂത്ത് ലീഗ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. 

കുന്നില്‍ പി.എച്ച്. അബ്ബാസ് ഹാജി സ്മാരക മന്ദിരത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി പേരാണ് എത്തിയത്. ഹെല്‍പ് ഡെസ്‌ക് പത്ത്  ദിവസം തുടരും. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് ബേക്കല്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.

പി.എം. കബീര്‍ ഹാജി, അംസു മേനത്ത്, മൊയ്തീന്‍ റഹ്മത്ത്, എം.എ. നജീബ്, കെ.ബി. അഷ്‌റഫ്, അന്‍സാഫ്, എ.ആര്‍. ആബിദ്, റഹീസ്, അഫ്‌സല്‍, കെ.ബി. ഇബ്രാഹിം ഹാജി, ബി.എം. ബാവ ഹാജി, കെ.പി. ആസിഫ്, ഇ.കെ. സിദ്ദീഖ്, ബി.ഐ. സിദ്ദീഖ്, ഹുസൈന്‍, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, ആബിദ് നുനു, ആരിസ് ഐഡിയല്‍, നൗഷാദ്, ബിലാല്‍, സാഫീര്‍ കുവൈറ്റ്, ഇര്‍ഫാന്‍, ഹംസ, ബി.എം മൊയ്തീന്‍, സീതു കസവ്, കെ.ബി ഷരീഫ്, മുസ്തഫ ഹുബ്ലി,
 തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
റേഷന്‍ കാര്‍ഡ് പുതുക്കല്‍: സഹായത്തിനായി യൂത്ത് ലീഗ് ഹെല്‍പ് ഡെസ്‌ക്

Also Read: 
അയച്ചു കഴിഞ്ഞ സന്ദേശങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യാന്‍ പറ്റുന്ന ആപ്ലിക്കേഷന്‍

Keywords:  Ration Card, Age, Youth League, Help Desk, Kerala, Kasaragod, Youth League help desk for ration card renewal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia